Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഷ്ണുവിന്റെ മരണം: സിബിഐ അന്വേഷണം തുടങ്ങി

കൊച്ചി ∙ എൻജിനീയറിങ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ അസ്വാഭാവിക മരണത്തിൽ സിബിഐ അന്വേഷണം തുടങ്ങി. ഇതുവരെ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസാണു സുപ്രീം കോടതി ഉത്തരവിനെത്തുടർന്നു സിബിഐ ഏറ്റെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തു. നിലവിൽ പ്രതികളുടെ പേരുകൾ റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. കേരള പൊലീസ് കണ്ടെത്തിയ പ്രതികൾക്കെതിരായ തെളിവുകൾ പരിശോധിച്ച ശേഷം സിബിഐ തുടർനടപടി സ്വീകരിക്കും.