Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കതിരൂർ മനോജ് വധക്കേസ്: ജയരാജൻ ഹാജരായി

P. Jayarajan

കൊച്ചി∙ കണ്ണൂർ കതിരൂർ മനോജ് വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനടക്കം മുഴുവൻ പ്രതികളും വിചാരണ നടപടിയുടെ ഭാഗമായി സിബിഐ പ്രത്യേക കോടതിയിൽ ഹാജരായി. കേസിൽ 25-ാം പ്രതിയാണു പി. ജയരാജൻ.

കൊലയ്ക്കു വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു എന്നതാണു ജയരാജനെതിരായ ആരോപണം. 2014 സെപ്റ്റംബർ ഒന്നിനാണു മനോജ് കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മനോജിനെ വാഹനത്തിൽ നിന്നു വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.