Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിക്കോട് – കൊയിലാണ്ടി ഭാഗത്ത് ഇന്നു മുതൽ 11 ദിവസത്തേക്കു ട്രെയിൻ നിയന്ത്രണം

Train Representational image

പാലക്കാട്∙ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നു മുതൽ 31 വരെ കോഴിക്കോട്–കൊയിലാണ്ടി റൂട്ടിൽ ട്രെയിൻ സർവീസുകൾ വൈകും. മംഗളൂരു സെൻട്രൽ–കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസ് (22609) 11.45നു പകരം ഉച്ചയ്ക്ക് ഒരു മണിക്കേ പുറപ്പെടൂ. കണ്ണൂർ–എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (16306) ഉച്ച തിരിഞ്ഞ് 2.35നു പകരം 3.10നേ യാത്ര തിരിക്കൂ. കണ്ണൂർ–ഷൊർണൂർ പാസഞ്ചർ (56602) ഉച്ച തിരിഞ്ഞ് 2.45നു പകരം 3.20നാകും പുറപ്പെടുക.

കോയമ്പത്തൂർ–മംഗളൂരു സെൻട്രൽ ഫാസ്റ്റ് പാസഞ്ചർ (56323), മംഗളൂരു–കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ (56324) എന്നിവ ഷൊർണൂരിനും കണ്ണൂരിനുമിടയിൽ സർവീസ് നടത്തില്ല. മുംബൈ ലോകമാന്യതിലക്–എറണാകുളം ജംക്‌ഷൻ ബൈ വീക്ക്‌ലി തുരന്തോ എക്സ്പ്രസ് (12223) രണ്ടര മണിക്കൂറും പുണെ–എറണാകുളം ജംക്‌ഷൻ ബൈ വീക്ക്‌ലി എക്സ്പ്രസ് (22150) ഒരു മണിക്കൂർ 35 മിനിറ്റും ദാദർ–തിരുനെൽവേലി സൂപ്പർ ഫാസ്റ്റ് വീക്ക്‌ലി എക്സ്പ്രസ് (22629) 45 മിനിറ്റും പിടിച്ചിടും.

പാളത്തിലെ മെറ്റൽ ഉറപ്പിക്കുന്ന ജോലികൾ നടക്കുന്നതിനാൽ പരപ്പനങ്ങാടിക്കും കുറ്റിപ്പുറത്തിനുമിടയിൽ രാത്രി 11.30 മുതൽ പുലർച്ചെ 4.30 വരെ നിശ്ചിത ദിവസങ്ങളിൽ ചില ട്രെയിനുകൾ വൈകും. മംഗളൂരൂ സെൻട്രൽ–ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638) ഇന്നും 23നും രാത്രി 10.20നാകും പുറപ്പെടുക. 27നു രാത്രി 11 മണിക്കു യാത്ര തിരിക്കേണ്ട മംഗളൂരൂ സെൻട്രൽ–സാന്ദ്രാഗച്ചി വിവേക് എക്സ്പ്രസ് (22852) ഒന്നേ കാൽ മണിക്കൂർ വൈകി മാത്രമേ പുറപ്പെടുകയുള്ളു. പാലക്കാട്–ഷൊർണൂർ–കോഴിക്കോട്–വടകര ഭാഗങ്ങളിലെ അറ്റകുറ്റപ്പണികൾ പ്രമാണിച്ച് കോയമ്പത്തൂർ–മംഗളൂരു ട്രെയിൻ (56323) ഇന്നു മുതൽ 31 വരെ പാലക്കാട് ജംക്‌ഷനിൽ രണ്ടു മണിക്കൂർ പിടിച്ചിടുമെന്നും അധികൃതർ അറിയിച്ചു.