Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീജിത്തിന്റെ സമരം 773–ാം ദിവസത്തിലേക്ക്

Sreejith

തിരുവനന്തപുരം∙ പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജീവിന്റെ ഘാതകരെ കണ്ടെത്തണമെന്ന ആവശ്യവുമായി സഹോദരൻ ശ്രീജിത്ത് നടത്തുന്ന സമരം 773–ാം ദിവസത്തിലേക്കു​ കടന്നു. അന്വേഷണം സിബി​െഎയ്ക്കു​ കൈമാറുന്നതായുള്ള ഉത്തരവ് കൊണ്ടുമാത്രം കാര്യമില്ലെന്നാണു ശ്രീജിത്തിന്റെ നിലപാട്. ‘‘കഴിഞ്ഞ ജൂണിലും ഇതുപോലൊരു ഉത്തരവ്​ കിട്ടിയിരുന്നു. എന്നാൽ, അന്വേഷണത്തിനായി ഒരു സിബി​െഎയും ഇതുവരെ വന്നില്ല. അതുകൊണ്ടാണു കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയതായി സിബിഐ അറിയിക്കുംവരെ സമരം തുടരുമെന്നു ശഠിക്കുന്നത്’’–ശ്രീജിത്ത് പറഞ്ഞു.

അന്വേഷണവുമായി ബന്ധപ്പെട്ടു പല ഉറപ്പുകളും സർക്കാരിൽനിന്നു കിട്ടിയെങ്കിലും ഒരാളെപ്പോലും നിയമത്തിനു​ മുന്നിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല. എല്ലാ തെളിവുകളും പൊലീസ്​ നശിപ്പിച്ചു. അതിനാലാണു​ സിബി​െഎയ്ക്കു​ കേസ്​ കൈമാറണമെന്ന് ആവശ്യപ്പെടുന്നതെന്നും ശ്രീജിത്ത് പറ‍ഞ്ഞു. സമരത്തിനു പിന്തുണയുമായി വിവിധ മേഖലകളിൽനിന്ന് ഒട്ടേറെ പേർ ഇന്നലെയും സെക്രട്ടേറിയറ്റിനു​ മുന്നിലെത്തി. പൊലീസുകാർക്കെതിരായുള്ള നടപടി സ്​റ്റേ ചെയ്ത ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ശ്രീജിത്ത് നൽകിയ ഹർജി നാളെ പരിഗണിക്കാനിരിക്കുകയാണ്​. അതിൽ കക്ഷിചേരുമെന്നു സർക്കാർ അറിയിച്ചിട്ടുണ്ട്​.

ശ്രീജിത്തിന്റെ സമരം

സമൂഹമാധ്യമ കൂട്ടായ്മ ഏറ്റെടുത്തതോടെയാണു ശ്രീജിവിന്റെ കസ്റ്റഡി മരണം വീണ്ടും സജീവ ചർച്ചയായത്​. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സർക്കാർ വീണ്ടും കേന്ദ്രത്തിനു കത്തെഴുതി. ശ്രീജിത്തി​െൻറ അമ്മ രമണി ഗവർണറെ കണ്ടു നിവേദനം നൽകുകയും കോൺഗ്രസ്​–ബിജെപി നേതാക്കൾ സിബിഐ അന്വേ​ഷണമാവശ്യപ്പെട്ടു കേന്ദ്രത്തെ സമീപിക്കുകയും ചെയ്തു. തുടർന്നാണ്, വെള്ളിയാഴ്ച സിബിഐ കേസ് എറ്റെടുക്കുമെന്നു കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയത്.