Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീജിത്തിന്റെ സമരം 774–ാം ദിനത്തിലേക്ക്; ഹർജി ഇന്നു പരിഗണിക്കും

Sreejith-and-Mother ശ്രീജിത്തും അമ്മയും സമരപ്പന്തലിൽ

തിരുവനന്തപുരം∙ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവർക്കെതിരെ സി ബിഐ അന്വേഷണം ആവശ്യപ്പെട്ടു സഹോദരൻ ശ്രീജിത് നടത്തുന്ന സമരത്തിൽ ഇന്നു നിർണായക ദിനം. സമരം 774–ാം ദിനത്തിലേക്കു കടക്കുന്ന ഇന്നു  ശ്രീജിത്തിന്റെ ഹർജി ഹൈക്കോടതി  പരിഗണിക്കും.  

ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായാൽ സമരം പിൻവലിക്കുമെന്നു ശ്രീജിത്ത് അറിയിച്ചു. അല്ലെങ്കിൽ സമരം ശക്തമാക്കാനാണു തീരുമാനം.

കുറ്റാരോപിതരായ പൊലീസുകാർ തങ്ങൾക്കെതിരായ നടപടികൾ സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവു ഹൈക്കോടതിയിൽ നിന്നു സമ്പാദിച്ചിരുന്നു. ഈ സ്റ്റേ നീക്കണമെന്നും സിബിഐ അന്വേഷണത്തിനായി ഉത്തരവു നൽകണമെന്നും ആവശ്യപ്പെട്ടാണു ശ്രീജിത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. കുറ്റാരോപിതരെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്യണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നേരത്തെ നടന്ന ചർച്ചയിൽ സർക്കാർ എല്ലാ കാര്യത്തിനും പിന്തുണ നൽകാമെന്ന് അറിയിച്ചുവെങ്കിലും കോടതിയിൽ എന്തു നിലപാടു സ്വീകരിക്കുമെന്നു തനിക്കറിയില്ലെന്നു ശ്രീജിത്ത് പറഞ്ഞു.