Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷെറിൻ മാത്യൂസ്: മലയാളി ദമ്പതികളുടെ മകളെ ഇനി നോക്കുക ബന്ധുക്കൾ

ഹൂസ്റ്റൺ∙ വളർത്തുപുത്രിയായ ഷെറിന്റെ മരണത്തെ തുടർന്നു ജയിലിലായ മലയാളി ദമ്പതികൾ വെസ്‌ലി മാത്യൂസിന്റെയും സിനി മാത്യൂസിന്റെയും മകൾ ഇനി കഴിയുക സ്വന്തം മാതാപിതാക്കളുടെ കുടുംബാംഗങ്ങളോടൊപ്പം. വെസ്‌ലിയും സിനിയും ജയിലിലാവുകയും അവർക്കു സ്വന്തം മകളുടെ രക്ഷാകർത്തൃസ്ഥാനം നിയമപരമായി കൈവിടേണ്ടിവരുകയും ചെയ്തതോടെയാണിത്.

കേസ് നടപടികളുടെ ഭാഗമായി ചൈൽഡ് പ്രൊട്ടക്ടീവ് സർവീസിന്റെ മുന്നിൽ ഹാജരാക്കപ്പെട്ട ഇവർ മകളുടെ മേലുള്ള അവകാശം കയ്യൊഴിയുന്നതായി ഒപ്പിട്ടു നൽകിയിരുന്നു. ഷെറിനെ കാണാതായി രണ്ടു ദിവസം കഴിഞ്ഞപ്പോൾത്തന്നെ ഈ ബാലികയെ വീട്ടിൽനിന്നു ചൈൽഡ് പ്രൊട്ടക്ടീവ് സർവീസിന്റെ സംരക്ഷണയിലാക്കിയിരുന്നു.

പ്രോസിക്യൂട്ടർമാർ ശക്തമായ നിലപാടു സ്വീകരിച്ചാൽ വെസ്‌ലിക്കു വധശിക്ഷവരെ ലഭിക്കാം. അതല്ലെങ്കിൽ പരോളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ ലഭിക്കാം.

related stories