Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയ വാരിയരുടെ ഹർജി ഇന്ന് കേൾക്കും

Supreme Court Priya

ന്യൂഡൽഹി∙ ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഗാനത്തിനെതിരെ കേസ് റജിസ്റ്റർ ചെയ്തതിനെ ചോദ്യംചെയ്തു നടി പ്രിയ വാരിയർ നൽകിയ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. 'മാണിക്യമലരായ പൂവി’ എന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതിയിൽ വിവിധ സംസ്ഥാനങ്ങളിൽ കേസുകളുണ്ട്. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകനായ ഹാരിസ് ബീരാൻ ആവശ്യപ്പെട്ടു.

പ്രിയയ്ക്കു പുറമെ സംവിധായകൻ ഒമർ ലുലുവും പരാതി നൽകിയിട്ടുണ്ട്. കൂടുതൽ കേസുകൾ ഫയൽ ചെ‌യ്യപ്പെടാതിരിക്കാൻ നടപടി വേണമെന്നും ഹർജിയിൽ ‌ആവശ്യമുണ്ട്. ഹൈദരാബാദിലെ ഫലക്നാമ പൊലീസ് സ്റ്റേഷനിൽ റാസ അക്കാദമിയും മഹാരാഷ്ട്രയിൽ ജൻജാഗരൺ സമിതിയും നൽകിയ പരാതികളിലാണു ഗാനത്തിനെതിരെ കേ‌സ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.