Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്പീക്കറുടെ കാഴ്ച മറച്ചുള്ള സമരം അംഗീകരിക്കില്ലെന്നു ശ്രീരാമകൃഷ്ണൻ

Sreeramakrishnan

തിരുവനന്തപുരം∙ നിയമസഭയിൽ സ്പീക്കറുടെ വേദിക്കു മുന്നിൽ കാഴ്ച തടസ്സപ്പെടുത്തുന്ന തരത്തിൽ ബാനറുകൾ നിരത്തിയുള്ള പ്രതിപക്ഷത്തിന്റെ സമരം സ്പീക്കറുടെ അവകാശത്തെ ഹനിക്കുന്നതാണെന്നും സഭയ്ക്കുള്ളിൽ അംഗങ്ങൾ മിനിമം അച്ചടക്കം പാലിക്കണമെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ.

സഭയിലുള്ള അംഗങ്ങളെ കാണുക എന്നതു സ്പീക്കറുടെ സാമാന്യ അവകാശമാണ്. ഇതു തടയുന്ന തരത്തിൽ ചില പ്രതിപക്ഷാംഗങ്ങൾ ബാനറുകളും പ്ലക്കാർഡുകളും നിരത്തുന്നത് അംഗീകരിക്കാനാവില്ല. ഒരു ദിവസത്തെ വികാരപ്രകടനമായി ഇതു കണക്കാക്കാനാവില്ല. തുടർച്ചയായി രണ്ടാം ദിവസമാണു സ്പീക്കറുടെ കാഴ്ച മറയ്ക്കുന്നത്.

സഭയിൽ ഏതു തരത്തിലുള്ള പ്രതിഷേധത്തിനും പ്രതിപക്ഷത്തിന് അവകാശമുണ്ട്. എന്നാൽ സഭ നടത്തിക്കൊണ്ടു പോകാൻ സഹകരിക്കുന്ന തരത്തിൽ അംഗങ്ങൾ ആത്മനിയന്ത്രണം പാലിക്കണം. അടിയന്തര പ്രമേയ നോട്ടിസിന് അവതരണാനുമതി നൽകാഞ്ഞതു സഭ സുഗമമായി നടത്താൻ കഴിയാത്തതുമൂലമാണെന്നും സ്പീക്കർ പറഞ്ഞു.

കേസ് പിൻവലിച്ചതിനെപ്പറ്റി പ്രതികരിക്കുന്നില്ല: സ്പീക്കർ

യുഡിഎഫ് ഭരണകാലത്തു മന്ത്രിയായിരുന്ന കെ.എം.മാണിയുടെ ബജറ്റ് അവതരണത്തെ തടസ്സപ്പെടുത്തിയ സംഭവത്തിൽ എൽഡിഎഫ് അംഗങ്ങൾക്കെതിരെ എടുത്ത കേസ് പിൻവലിച്ച നടപടിയിൽ പ്രതികരിക്കുന്നില്ലെന്നു പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. 

related stories