Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമൂഹ മാധ്യമങ്ങളിലെ സന്ദേശം വ്യാജം: വിഎസ്

V.S. Achuthananthan

തിരുവനന്തപുരം∙ പ്രതിമ തകർക്കുന്ന സംഭവവുമായി ബന്ധപ്പെട്ടു തന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന സന്ദേശം വ്യാജമാണെന്നു ഭരണ പരിഷ്ക്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ അറിയിച്ചു. ‘ഇഎംഎസ്സിന്റെയും, എകെജിയുടെയും സ്മാരകങ്ങൾ തകർത്താൽ മെഡിക്കൽ കോളജിലെ ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണത്തിന്റെ എണ്ണം കൂടും’ എന്ന് താൻ പ്രസ്താവിച്ചതായാണു നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലൊരു പ്രസ്താവനയോ, പരാമർശമോ താൻ നടത്തിയിട്ടില്ല. വാസ്തവ വിരുദ്ധവും ദുരുദ്ദേശത്തോടെയുമുള്ള പ്രചരണമാണിതെന്നു വിഎസ് അറിയിച്ചു.

related stories