Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ അർബുദ രോഗികൾ കൂടുന്നു

cancer-cell

തിരുവനന്തപുരം∙ കേരളത്തിൽ അർബുദ രോഗികളുടെ എണ്ണം വർധിക്കുന്നതായി സർക്കാർ കണക്കുകൾ. റീജനൽ കാൻസർ സെന്റർ (ആർസിസി), മലബാർ കാൻസർ സെന്റർ (എംസിസി) എന്നിവിടങ്ങളിലെ കണക്ക് ചൂണ്ടിക്കാട്ടിയാണ് മന്ത്രി കെ.കെ.ശൈലജ നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്.

2008ൽ ആർസിസിയിൽ റജിസ്റ്റർ ചെയ്തത് 12,066 പേരായിരുന്നെങ്കിൽ 2017ൽ അത് 16,174 പേരായി വർധിച്ചു. എംസിസിയിൽ 2001ൽ 830 രോഗികളായിരുന്നെങ്കിൽ 2017ൽ ഇത് 4587 ആയി വർധിച്ചു. 2018 ജനുവരിയിൽ മാത്രം ഇവിടെയെത്തിയത് 381 രോഗികൾ. തുടർചികിത്സയ്ക്കായി എത്തിയതാകട്ടെ 5,999 പേരും. അതേസമയം, 2016നെ അപേക്ഷിച്ച് 2017ൽ ആർസിസിയിൽ 227 രോഗികളുടെ കുറവുണ്ടായതും ശ്രദ്ധേയമാണ്.

കണക്കുകൾ ഇങ്ങനെ

(വർഷം, ആർസിസിയിലെത്തിയ രോഗികൾ, എംസിസിയിൽ എത്തിയ രോഗികൾ എന്ന ക്രമത്തിൽ)

2009– 12,066– 1071

2010– 13,049– 2273

2012– 15,019– 3192

2014– 15,869– 4433

2016– 16,448– 4392

2017– 16,174– 4587

related stories