Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസി പെൻഷനില്ലാത്തത് കർമഫലം കൊണ്ട്: ഗണേഷ്കുമാർ

ganesh kumar

പത്തനാപുരം ∙ കെഎസ്ആർടിസി ജീവനക്കാർക്കു പെൻഷൻ കിട്ടാത്തത് അവരുടെ കർമഫലം കൊണ്ടാണെന്നു കെ.ബി.ഗണേഷ്കുമാർ എംഎൽഎ. യൂണിയൻ നേതാക്കൾ പലരും ജോലി ചെയ്യാറില്ല. കൈ കാണിച്ചാൽ പോലും യാത്രക്കാരെ കയറ്റാതെ പായുകയാണു ബസുകൾ. ജനങ്ങളോടു ധിക്കാരത്തോടു പെരുമാറുന്ന ജീവനക്കാരും ഉദ്യോഗസ്ഥരുമാണു കെഎസ്ആർടിസിയുടെ ശാപമെന്നും മുൻ ഗതാഗതമന്ത്രി കൂടിയായ ഗണേഷ്കുമാർ പറഞ്ഞു. കോട്ടവട്ടത്തു റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

related stories