Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശുവണ്ടി: അടിയന്തര പ്രമേയ നോട്ടിസ് നൽകി

kodikunnil-suresh-4

ന്യൂഡൽഹി ∙ കേരളത്തിലെ കശുവണ്ടി മേഖലയിൽ നിലനിൽക്കുന്ന ഗുരുതര പ്രതിസന്ധിയെക്കുറിച്ചു സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു കൊടിക്കുന്നിൽ സുരേഷ് ലോക്സഭയിൽ അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകി. മേഖലയിലെ 3.5 ലക്ഷത്തോളം തൊഴിലാളികൾക്കു ജോലി നഷ്ടപ്പെട്ടിരിക്കുന്നു. അറുനൂറോളം ഫാക്ടറികൾ അടഞ്ഞുകിടക്കുന്നു. ഇറക്കുമതിച്ചുങ്കം പിൻവലിക്കാത്തതു കാരണം ആഫ്രിക്കയിൽ നിന്നു തോട്ടണ്ടി കൊണ്ടുവരാൻ കഴിയുന്നില്ല – നോട്ടിസിൽ പറഞ്ഞു.