Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാറ്റൂർ കേസിൽ വീണ്ടും അന്വേഷണം: വിഎസിന്റെ പരാതി തള്ളി

VS Achuthanandan

തിരുവനന്തപുരം∙ പാറ്റൂർ ഭൂമി കേസിൽ വീണ്ടും അന്വേഷണം ആവശ്യപ്പെട്ടു വി.എസ്.അച്യുതാനന്ദൻ നൽകിയ പരാതി വിജിലൻസ് കോടതി തള്ളി. കേസിന്റെ പൂർണ രൂപം മനസ്സിലാക്കിയ ശേഷമാണു വിജിലൻസ് റജിസ്റ്റർ ചെയ്‌ത എഫ്ഐആർ ഹൈക്കോടതി റദ്ദാക്കിയതെന്നും അതിനാൽ ഇത്തരം ഒരു ഹർജി പരിഗണിക്കാൻ സാധിക്കില്ലെന്നും വിജിലൻസ് കോടതി വ്യക്തമാക്കി.

ഹൈക്കോടതി എഫ്ഐആർ റദ്ദാക്കിയ സാഹചര്യത്തിൽ ഇടപെടാൻ സാധിക്കില്ലെന്നു കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ തന്നെ കോടതി വ്യക്തമാക്കിയിരുന്നു. ‌ വിഎസിന്റെ ഹർജിയിൽ ഏഴു എതിർകക്ഷികൾ ഉണ്ടെന്നും ഹൈക്കോടതി റദ്ദാക്കിയ എഫ്ഐആറിൽ നാലു പേരേ ഉണ്ടായിരുന്നുളളുവെന്നും വിഎസിന്റെ അഭിഭാഷകൻ വാദിച്ചു.

വിജിലൻസ് സ്വമേധയാ റജിസ്റ്റർ ചെയ്‌ത കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ചീഫ് സെക്രട്ടറി ഭരത് ഭൂഷൻ, ആർടെക് എംഡി, ജല അതോറിറ്റി എൻജിനീയർമാർ എന്നിവർക്കെതിരെ മാത്രമാണു റജിസ്റ്റർ ചെയ്‌തതെന്നും വാദം ഉയർത്തി. സ്വകാര്യ ഫ്ലാറ്റ് കമ്പനി സർക്കാർ പുറമ്പോക്കു ഭൂമി കയ്യേറി ഫ്ളാറ്റ് നിർമിച്ചു എന്നാണു വിഎസ് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നത്.

related stories