Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ട് നിരോധനം: സഹ. ബാങ്കുകൾക്ക് 6500 കോടിയുടെ നഷ്ടമുണ്ടായെന്ന് കടകംപള്ളി

Kadakampally Surendran

തിരുവനന്തപുരം ∙ നോട്ട് നിരോധനം കാരണം സഹകരണ ബാങ്കുകൾക്കു ലഭിക്കേണ്ട 6500 കോടി രൂപ നഷ്ടമായെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വായ്പാ കുടിശിക 30,000 കോടിയാകുകയും ചെയ്തു. എന്നാൽ ഇൗ പ്രതിസന്ധിക്കിടയിലും വലിയ നേട്ടമാണു സഹകരണ മേഖല കൈവരിച്ചതെന്നും നിയമസഭയിൽ മന്ത്രി പറഞ്ഞു.

നിശാഗന്ധി നൃത്തോത്സവത്തിന്റെ മാതൃകയിൽ ഇടവപ്പാതിക്കാലത്ത്് ’മൺസൂൺ രാഗാസ്്’ എന്ന പേരിൽ സംഗീതോത്സവവും തലസ്ഥാനത്തു സംഘടിപ്പിക്കും. വയനാടും കണ്ണൂരും ബന്ധിപ്പിച്ചു പൈതൃക വിനോദസഞ്ചാര പദ്ധതി നടപ്പാക്കും. 118 കോടിയുടെ ശ്രീനാരായണ തീർഥാടനപഥം പദ്ധതി കേന്ദ്രം വൈകാതെ അംഗീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.‌

related stories