Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെങ്ങന്നൂരിൽ ജയിക്കാൻ മാണി ആവശ്യമില്ല: കാനം രാജേന്ദ്രൻ

Kanam Rajendran

തിരുവനന്തപുരം ∙ കെ.എം.മാണിയോടുള്ള നിലപാടിൽ മാറ്റമില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഡിഎഫിനു ചെങ്ങന്നൂരിൽ വിജയിക്കാൻ കെ.എം.മാണിയുടെ ആവശ്യമില്ല. സഹകരിപ്പിക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നു കരുതുന്നില്ല. സിപിഎമ്മിനു വേണമെങ്കിൽ മാണിയെ ക്ഷണിക്കാം. പക്ഷേ, എൽഡിഎഫ് ഇതേക്കുറിച്ച് ആലോചിച്ചിട്ടില്ല. മാണിയില്ലാതെയാണു രണ്ടുവർഷം മുൻപ് ജയിച്ചത്. അതിലും മോശമായ അവസ്ഥയിലേക്കു രണ്ടുവർഷത്തെ ഭരണംമൂലം എത്തിയിട്ടില്ല–കാനം പറഞ്ഞു.