Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളം വൈകാതെ മരുപ്പറമ്പായി മാറും: വിഎസ്

vs-achuthananthan

തിരുവനന്തപുരം∙ കാടുകൾ ഇല്ലാതാകുകയും കുന്നുകൾ നികത്തപ്പെടുകയും ചെയ്യുന്ന പ്രക്രിയ അനസ്യൂതം തുടർന്നാൽ കേരളം ആസന്നഭാവിയിൽ മരുപ്പറമ്പായി മാറുമെന്നു മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ. ലോക ജലദിനസന്ദേശത്തിലാണ് ‘കീഴാറ്റൂർ സമരത്തിന്റെ’ പശ്ചാത്തലത്തിലുള്ള വിഎസിന്റെ മുന്നറിയിപ്പ്. കുടിവെള്ളത്തിനു വേണ്ടിയുള്ള ജനകീയസമരങ്ങൾ‍ക്കു തുടക്കം കുറിച്ച പ്ലാച്ചിമട ചിന്തിപ്പിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.  

related stories