Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഷ്ണു പ്രണോയി സ്മാരകസ്തൂപം പൊളിക്കണമെന്നു ഹൈക്കോടതി

കൊച്ചി∙ പാമ്പാടി നെഹ്റു കോളജിനു സമീപം റോഡരികിൽ സ്ഥാപിച്ച ജിഷ്ണു പ്രണോയിയുടെ സ്മാരകം പൊളിച്ചു നീക്കണമെന്ന തൃശൂർ സബ്ഡിവിഷനൽ മജിസ്ട്രേട്ടിന്റെ ഉത്തരവ് നടപ്പാക്കാൻ ഹൈക്കോടതി നിർദേശം നൽകി. പാമ്പാടി സ്വദേശി കൃഷ്ണൻകുട്ടി സമർപ്പിച്ച ഹർജിയിൽ, അധികൃതർ മൂന്നാഴ്ചക്കുള്ളിൽ ഉത്തരവു നടപ്പാക്കണമെന്നാണു കോടതി നിർദേശം.  

പാമ്പാടി–പെരിങ്ങോട്ടുകുറിശി റോഡരികിലാണു സ്തൂപം സ്ഥാപിച്ചത്. റോഡിനു വളവുള്ള ഭാഗത്ത് ടാർഭാഗത്തോടു ചേർന്നു സ്തൂപം സ്ഥാപിച്ചത് അപകടഭീഷണിയുണ്ടാക്കുന്നതായി ഹർജിക്കാരൻ ആരോപിച്ചു. സ്തൂപം സ്ഥാപിച്ചത് രാഷ്ട്രീയ, സാമൂഹിക സംഘർഷത്തിനു വഴിവച്ചുവെന്നും ചൂണ്ടിക്കാട്ടി. 

ക്രമസമാധാനത്തെക്കുറിച്ച് ആശങ്ക ഉയർന്ന പശ്ചാത്തലത്തിൽ പൊതുറോഡിൽ സ്ഥാപിച്ച സ്തൂപം നീക്കാൻ എസ്ഡിഎം ഉത്തരവിറക്കി. പഴയന്നൂർ എസ്ഐക്കു നിർദേശം നൽകിയിട്ടും നടപടിയില്ലെന്ന് ആരോപിച്ചാണു ഹർജി.