Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയിൽവേ ധനവിനിയോഗ അധികാരം: കേന്ദ്രമന്ത്രിയെ കാണുമെന്ന് കൊടിക്കുന്നിൽ

ആലപ്പുഴ ∙ കേരളത്തിന്റെ റെയിൽവേ ധനവിനിയോഗ അധികാരം പൂർണമായി ചെന്നൈയിലേക്കു മാറ്റിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കേരളത്തിലെ എംപിമാർ റെയിൽവേ മന്ത്രിയെ കാണുമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. കേരളത്തിനുള്ള അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള നടപടി അംഗീകരിക്കില്ലെന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പാർലമെന്റിൽ പ്രതിഷേധിക്കുമെന്നും കൊടിക്കുന്നിൽ പറഞ്ഞു. 

ഇതു സംബന്ധിച്ച മനോരമ വാർത്ത സഹിതം തിരുവനന്തപുരം ഡിവിഷൻ റെയിൽവേ യൂസേഴ്സ് കൺസൽട്ടേറ്റീവ് കമ്മിറ്റി അംഗം അനി വർഗീസ് എംപിക്കു നിവേദനം നൽകി.