Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎസ്‌സി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

psc-logo

തിരുവനന്തപുരം∙ എക്സൈസ് വകുപ്പിൽ വനിതാ സിവിൽ എക്സൈസ് ഓഫിസർ തസ്തികയിലേക്കു ശാരീരികക്ഷമതാ പരീക്ഷയ്ക്കു (എൻഡ്യുറൻസ് ടെസ്റ്റ്) മുന്നോടിയായുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു.

വിഎച്ച്എസ്ഇയിൽ വൊക്കേഷനൽ ഇൻസ്ട്രക്ടർ–സിവിൽ കൺസ്ട്രക്‌ഷൻ ആൻഡ് മെയിന്റ്നൻസ്, വൊക്കേഷനൽ ഇൻസ്ട്രക്ടർ–മെയിന്റ്നൻസ് ആൻഡ് റിപ്പയർ ഓഫ് ഡൊമസ്റ്റിക് അപ്ലയൻസസ്, വൊക്കേഷനൽ ഇൻസ്ട്രക്ടർ– ഫിസിക്കൽ എജ്യുക്കേഷൻ, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ–ഹിന്ദി), കെൽപാമിൽ ലെയ്സൺ ഓഫിസർ കം അസിസ്റ്റന്റ്് പഴ്സനൽ ഓഫിസർ, എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി–സർവീസ് ക്വോട്ട) എന്നീ  തസ്തികകളിലേക്കുള്ള ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിക്കും. 

ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ വകുപ്പിൽ മെഡിക്കൽ ഓഫിസർ (പഞ്ചകർമ), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ–മലയാളം–പട്ടികവർഗം), കോഴിക്കോട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (എസ്ഐയുസി നാടാർ) തസ്തികകളിലേക്ക് ഇന്റർവ്യൂ നടത്തും. തിരുവനന്തപുരം ജില്ലയിൽ ഗവ. ആയുർവേദ കോളജിൽ ആയുർവേദ തെറപ്പിസ്റ്റ്്, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ  ആയുർവേദ തെറപ്പിസ്റ്റ് തസ്തികകളിലേക്കു സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും.