Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻഡോസൾഫാൻ: പുനരധിവാസത്തിന് ലഭിച്ചത് 22.19 കോടി

ന്യൂഡൽഹി∙ കേരളത്തിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനും ചികിൽസയ്ക്കുമായി ദേശീയ ആരോഗ്യ മിഷനിൽ നിന്നു 2012–18 കാലയളവിൽ 22.19 കോടി രൂപ അനുവദിച്ചതായി കേന്ദ്ര കൃഷിമന്ത്രി പർഷോത്തം റൂപാല ലോക്സഭയിൽ കെ.വി.തോമസിനു മറുപടി നൽകി.

പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യാനായി പയർവർഗങ്ങൾ കേരള സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്നു ഭക്ഷ്യ സഹമന്ത്രി സി.ആർ.ചൗധരി ലോക്സഭയിൽ പി.കെ.ശ്രീമതിയെ അറിയിച്ചു. അന്ത്യോദയ അന്നയോജന (എഎവൈ) വിഭാഗത്തിനുള്ള പഞ്ചസാര സബ്സിഡി പദ്ധതിയിൽ പങ്കാളിയാകാൻ കേരള സർക്കാർ സന്നദ്ധത അറിയിച്ചിട്ടില്ലെന്നും മന്ത്രി വെളിപ്പെടുത്തി.

എഎവൈ വിഭാഗത്തിനുള്ള പഞ്ചസാര സബ്സിഡി പദ്ധതിയിൽ ചേർന്നാൽ കേരളത്തിനു പ്രതിവർഷം 7150 ടൺ പഞ്ചസാരയ്ക്ക് അർഹതയുണ്ടെന്നും മന്ത്രി അറിയിച്ചു.

related stories