Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയെ ഉപദ്രവിച്ച കേസ്: ദിലീപ് ഇന്നു ഹാജരാകും

Actor Dileep

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ വിചാരണ നടപടികൾ ഇന്നു തുടരും. നടൻ ദിലീപ് അടക്കമുള്ള പ്രതികൾ ഹാജരാവും.

കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യപ്പെട്ട പ്രതിഭാഗത്തിന്റെ ഹർജി, സ്വന്തം അഭിഭാഷകനെ നിയോഗിക്കാൻ അതിക്രമത്തിന് ഇരയായ നടി നൽകിയ അപേക്ഷ, കേസിൽ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവർ നൽകിയ അപേക്ഷ എന്നിവ കോടതി ഇന്നു പരിഗണിക്കും.


കേസിന്റെ വിചാരണ നടപടികൾ അനന്തമായി നീണ്ടുപോവുന്ന സാഹചര്യം ഉണ്ടാക്കരുതെന്നു കോടതി പ്രതിഭാഗത്തോടു നേരത്തെ നിർദേശിച്ചിരുന്നു. 

related stories