Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണന്താനത്തിന്റെ പ്രസ്താവനകൾ കേന്ദ്ര മന്ത്രിക്കു ചേർന്നതാണോ: കടകംപള്ളി

Kadakampally Surendran

തിരുവനന്തപുരം∙ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് അൽഫോൻസ് കണ്ണന്താനം നടത്തുന്ന ചില പ്രസ്താവനകൾ ഒരു കേന്ദ്രമന്ത്രിയുടെ നിലവാരത്തിനു ചേരുന്നതാണോയെന്നു സ്വയം ആലോചിക്കണമെന്നു നിയമസഭയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അൽഫോൻസിന്റ വിവാദപ്രസ്താവനകളെക്കുറിച്ച് എ.എൻ.ഷംസീർ ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി.

എന്തു കഴിക്കണമെന്നും എന്തു വസ്ത്രം ധരിക്കണമെന്നുമൊക്കെ തങ്ങൾ തീരുമാനിക്കുമെന്നു പറയുന്ന ഒരു കൂട്ടരുടെ ഭാഗമായാണ് അദ്ദേഹം ഇപ്പോഴെന്നതിനാൽ ഇതിലൊന്നും അത്ഭുതം തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു. 

related stories