Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.ജെ.കുര്യനു ശേഷം ആര്? കോൺഗ്രസിന് ആശങ്ക

pj-kurian-2

ന്യൂഡൽഹി∙ 41 വർഷമായി കോൺഗ്രസിന്റെ കൈവശമുള്ള രാജ്യസഭാ ഉപാധ്യക്ഷപദവി ഇനി ആർക്ക്? നിലവിലെ ഉപാധ്യക്ഷൻ പി.ജെ.കുര്യന്റെ സഭാംഗത്വ കാലാവധി ജൂലൈ ഒന്നിന് അവസാനിക്കുന്ന പശ്ചാത്തലത്തിൽ ചർച്ചകൾ തുടങ്ങി. പദവി കോൺഗ്രസിനു വിട്ടുകൊടുക്കില്ലെന്ന വാശിയിലാണു ബിജെപി. അവശേഷിക്കുന്ന ഏക ഭരണഘടനാ പദവി നഷ്ടപ്പെടുമെന്ന ആശങ്കയിൽ കോൺഗ്രസും.

ഭരണഘടനയുടെ 89–ാം വകുപ്പനുസരിച്ചാണു രാജ്യസഭയിൽ ഉപാധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. ഒഴിവുണ്ടായാൽ കഴിവതും വേഗം പുതിയ ഉപാധ്യക്ഷനെ തിരഞ്ഞെടുക്കണമെന്നാണു വ്യവസ്ഥ. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത്, 2012 ഓഗസ്റ്റ് 12ന് ആണു പി.ജെ.കുര്യൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. 245 അംഗ സഭയിൽ നിലവിൽ ഭരണപക്ഷത്തിനോ പ്രതിപക്ഷത്തിനോ വ്യക്തമായ ഭൂരിപക്ഷമില്ല. അതുകൊണ്ടുതന്നെ ബിജെപിക്ക് എളുപ്പത്തിൽ സ്വന്തം സ്ഥാനാർഥിയെ ജയിപ്പിക്കാനാവില്ല.

കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയാൽ പ്രതിപക്ഷത്തെ എല്ലാ കക്ഷികളും പിന്തുണയ്ക്കണമെന്നില്ല. അണ്ണാ ഡിഎംകെയുടെ എം.തമ്പിദുരൈയാണു നിലവിൽ ലോക്സഭയിൽ ഡപ്യൂട്ടി സ്പീക്കർ. രാജ്യസഭയിൽ അണ്ണാ ഡിഎംകെയുടെ തന്നെ വി.മൈത്രേയനെ ഉപാധ്യക്ഷ പദവിയിലേക്കു നിർദേശിക്കാൻ ബിജെപി ആലോചിക്കുന്നതായി സൂചനയുണ്ട്. എന്നാൽ, അടുത്ത പൊതുതിരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ള പ്രതിപക്ഷ ഐക്യത്തെക്കരുതി മറ്റേതെങ്കിലും കക്ഷിയുടെ സ്ഥാനാർഥിയെ കോൺഗ്രസ് നിർദേശിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.

related stories