Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറ്റകുറ്റപ്പണി: ട്രെയിൻ സർവീസ് നിയന്ത്രണം

Railway-Track-2

പാലക്കാട്∙ കേ‍ാഴിക്കേ‍ാട് എലത്തൂർ-വെസ്റ്റ് ഹിൽ ഭാഗത്ത് ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഏപ്രിൽ രണ്ടുമുതൽ മേയ് അഞ്ചുവരെ മംഗളൂരു- കേ‍ായമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ (56354) കണ്ണൂർവരെ മാത്രമേ സർവീസ് നടത്തുകയുള്ളു. കേ‍ായമ്പത്തൂർ-മംഗളൂരു ഫാസ്റ്റ് പാസഞ്ചർ(56323) ഷെ‍ാർണൂരിൽ യാത്ര അവസാനിപ്പിക്കും. ഞായറാഴ്ചകളിൽ സർവീസ് സാധാരണ നിലയിലായിരിക്കും.