Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡി സിനിമാസ്: എഫ്ഐആർ റജിസ്റ്റർ ചെയ്തു

dileep

തൃശൂർ ∙ നടൻ ദിലീപിന്റെ ചാലക്കുടിയിലെ സിനിമ തിയറ്റർ സമുച്ചയം ഡി സിനിമാസ്, ഭൂമി കയ്യേറി നിർമിച്ചതാണെന്ന പരാതിയിൽ തൃശൂർ വിജിലൻസ് കോടതി എഫ്ഐആർ റജിസ്റ്റർ ചെയ്തു. വിജിലൻസ് കോടതിയുടെ നിർദേശപ്രകാരമാണു കേസെടുത്തതെങ്കിലും നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ല. അന്വേഷണം പുരോഗമിക്കുമ്പോൾ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി ചേർത്താൽ മതിയെന്നാണു കോടതി നിർദേശം. എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ വൈകിയതിനു കോടതി വിജിലൻസ് ഉദ്യോഗസ്ഥരെ വിമർശിച്ചിരുന്നു. പൊതുപ്രവർത്തകനായ പി.ഡി.ജോസഫാണ് ഹർജിക്കാരൻ.

related stories