Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയ തീർഥാടന കേന്ദ്രം: പ്രഖ്യാപനം പതിവില്ലെന്ന് മന്ത്രി

Alphons Kannanthanam

ന്യൂഡൽഹി∙ കേന്ദ്ര ടൂറിസം മന്ത്രാലയം പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളെ ദേശീയ തീർഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിക്കാറില്ലെന്നു ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം ലോക്സഭയിൽ മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിച്ചു. ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കാൻ കേരള സർക്കാർ അഭ്യർഥിച്ചിരുന്നു. ടൂറിസം മന്ത്രാലയത്തിന്റെ നിലപാടു സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി മറുപടി നൽകി.

റെയിൽവേയുടെ പുതിയ ലൈനുകൾക്കു സ്ഥലം പൂർണമായി ഏറ്റെടുത്ത ശേഷമേ നിർമാണ ജോലികൾ ആരംഭിക്കുകയുള്ളുവെന്നു തീരുമാനിച്ചതായി റെയിൽവേ സഹമന്ത്രി രാജൻ ഗൊഹെയ്ൻ രാജ്യസഭയിൽ കെ.കെ.രാഗേഷിനു മറുപടി നൽകി.