Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൽഡിസി പഴയ പട്ടികക്കാർക്ക് 1049 ഒഴിവു കൂടി

psc

തിരുവനന്തപുരം∙ കഴിഞ്ഞ 31നു കാലാവധി അവസാനിച്ച എൽഡി ക്ലാർക്ക് റാങ്ക് പട്ടികകളിൽനിന്നു നിയമന ശുപാർശ നൽകാൻ സംസ്ഥാനത്തൊട്ടാകെ 1049 ഒഴിവുകൾ ഇതുവരെ വിവിധ വകുപ്പുകളിൽനിന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നു പിഎസ്‌സിയുടെ അനൗദ്യോഗിക കണക്ക്. ഇതിൽ നേരിയ മാറ്റം ഉണ്ടാകാം.

ജില്ല തിരിച്ചുള്ള ഒഴിവുകൾ: തിരുവനന്തപുരം 130, കൊല്ലം 48, ആലപ്പുഴ 61, പത്തനംതിട്ട 38, കോട്ടയം 62, ഇടുക്കി 54, എറണാകുളം 95, തൃശൂർ 93, പാലക്കാട് 62, മലപ്പുറം 122, കോഴിക്കോട് 103, വയനാട് 30, കണ്ണൂർ 90, കാസർകോട് 51, ഹെഡ്ക്വാർട്ടേഴ്സ് വേക്കൻസി 10 എന്നിങ്ങനെയാണ്.

ഇന്നലെ പൊതുപണിമുടക്കായതിനാൽ കൃത്യമായ അന്തിമ കണക്ക് എടുക്കുന്നതിനു തടസ്സം ഉണ്ടായെന്നു പിഎസ്‌സി അധികൃതർ അറിയിച്ചു. പുതിയ ഒഴിവുകൾകൂടി വരുന്നതോടെ ഇപ്പോൾ കാലാവധി കഴിഞ്ഞ റാങ്ക് പട്ടികകളിൽനിന്നു മൂന്നു വർഷം കൊണ്ട് 11,469 പേർക്കെങ്കിലും നിയമന ശുപാർശ നൽകാൻ സാധിക്കുമെന്നാണു പ്രതീക്ഷ.