Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂമി അളന്നു തിട്ടപ്പെടുത്തണമെന്ന് വാട്ടർ വേൾഡ് ടൂറിസം കമ്പനി

Lake Palace Resort

കൊച്ചി∙ മഴക്കാലത്തിനു മുൻപു ഭൂമി അളന്ന് അതിർത്തി അടയാളപ്പെടുത്തി തരണമെന്നാവശ്യപ്പെട്ടു കുട്ടനാട്ടിലെ ലേക്ക് പാലസ് റിസോർട് ഉടമകളായ വാട്ടർ വേൾഡ് ടൂറിസം കമ്പനി ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടിയ കോടതി, പിന്നീടു പരിഗണിക്കാൻ മാറ്റി. 

കായൽ കയ്യേറ്റം ആരോപിക്കപ്പെടുന്ന സാഹചര്യത്തിൽ അതിർത്തി നിർണയിച്ചു തരണമെന്നാണ് ആവശ്യം.