Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭരണ അഴിമതിയെ പിന്തുണച്ച ഏക പ്രതിപക്ഷം കേരളത്തിലേത്: കുമ്മനം

Kummanam-Rajasekharan

ചെങ്ങന്നൂർ ∙ ഭരണകക്ഷി നടത്തുന്ന അഴിമതിക്കു പിന്തുണ പ്രഖ്യാപിച്ച ലോകത്തിലെ ഏക പ്രതിപക്ഷമാണു കേരളത്തിലേതെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. വിവാദ മെഡിക്കൽ കോളജ് ബില്ലിനു പിന്തുണ നൽകിയതിലൂടെ ഇരുമുന്നണികളുടെയും ഒത്തുതീർപ്പു മറനീക്കി പുറത്തുവന്നു.

പ്രതിപക്ഷ നേതാവിന്റെ ധർമം പാലിക്കുന്നതിൽ പരാജയപ്പെട്ട രമേശ് ചെന്നിത്തല സ്ഥാനം ഒഴിയണം. ബിൽ പാസാക്കാൻ രണ്ടു മുന്നണികളും കൂട്ടുചേർന്നതിൽ കോടികളുടെ അഴിമതിയുണ്ടെന്നു കോൺഗ്രസ് നേതാവ് തന്നെ സമ്മതിച്ചിരിക്കുകയാണ്. ഇതേപ്പറ്റി കൂടുതൽ കാര്യങ്ങൾ ബെന്നി ബഹനാൻ തുറന്നു പറയണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

Alphons Kannanthanam

വിവാദ ബിൽ: തക്ക പ്രതിഫലം കിട്ടിയിരിക്കാമെന്നു കണ്ണന്താനം

ചെങ്ങന്നൂർ ∙ വിവാദ മെഡിക്കൽ കോളജ് ബിൽ നടപ്പാക്കാൻ ഭരണ-പ്രതിപക്ഷ കക്ഷികൾ സഹകരിച്ചതു കേരളത്തിനു നാണക്കേടാണെന്നു കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം. ഇതിന് ഇരു മുന്നണികൾക്കും വേണ്ട പ്രതിഫലം കിട്ടിയിട്ടുണ്ടാകാം. പ്രതിപക്ഷം എന്ന നിലയിലുള്ള ധർമം നിറവേറ്റുന്നതിൽ യുഡിഎഫ് പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു.