Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം: ഏകാഭിപ്രായത്തിലെത്താതെ സമിതി

nurse-2

തിരുവനന്തപുരം∙ സ്വകാര്യ ആശുപത്രി നഴ്സുമാരുടെയും ജീവനക്കാരുടെയും ശമ്പളപരിഷ്കരണത്തെക്കുറിച്ചു മിനിമം വേജസ് ഉപദേശക സമിതിക്ക് ഏകാഭിപ്രായത്തിലെത്താനായില്ല. ആശുപത്രികളിലെ കിടക്കകളുടെ എണ്ണവും നഴ്സുമാരുടെ ശമ്പളവും സംബന്ധിച്ച കാര്യത്തിൽ അവ്യക്തത തുടരുന്നു. അന്തിമ തീരുമാനം എടുക്കാൻ 13നു രണ്ടിനു കൊല്ലം ഗവ.ഗെസ്റ്റ് ഹൗസിൽ യോഗം ചേരും.

നഴ്സുമാരുടെ സംഘടനകൾക്കു മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉറപ്പനുസരിച്ച് 50 കിടക്കകൾവരെയുള്ള ആശുപത്രികളിലെ നഴ്സുമാർക്ക് 20,000 രൂപ ശമ്പളം നൽകണം. എന്നാൽ ഇത് 100 കിടക്കകൾ വരെയുള്ള ആശുപത്രികൾക്കു ബാധകമാക്കണമെന്ന അഭിപ്രായമാണുണ്ടായത്. ട്രേഡ് യൂണിയൻ നേതാക്കൾക്ക് ഇത്തരത്തിൽ അഭിപ്രായമില്ലെന്നും സ്വകാര്യ ആശുപത്രി മാനേജ്മെന്റിന്റെ ആവശ്യമാണു പരിഗണിക്കുന്നതെന്നും സമിതിയിലെ ഒരു അംഗം പറഞ്ഞു.