Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഷുഹൈബ് എന്ന പോരാളി’ ഡോക്യുമെന്ററി തരംഗമായി

തിരുവനന്തപുരം∙ കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ നയിക്കുന്ന ജനമോചനയാത്രയിൽ പ്രദർശിപ്പിക്കുന്ന ‘ഷുഹൈബ് എന്ന പോരാളി’ ഡോക്യുമെന്ററിക്കു വൻ സ്വീകാര്യത. സോഷ്യൽ മീഡിയയിലും ഡോക്യുമെന്ററി  തരംഗമായി.

കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണിഡോക്യുമെന്ററിയുടെ പ്രദർശനം ഉദ്ഘാടനം ചെയ്തു. എം.എം.ഹസൻ ആദ്യ കോപ്പി ഷുഹൈബിന്റെ പിതാവ് സി.പി.മുഹമ്മദിനു കൈമാറി. ഇരുപതു മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയിൽ ഷുഹൈബിന്റെ പിതാവ് മുഹമ്മദ്, സഹോദരിമാർ, സുഹൃത്തുക്കൾ, നാട്ടുകാർ തുടങ്ങിയവരൊക്കെ പ്രത്യക്ഷപ്പെടുന്നു. ഷുഹൈബിന്റെ കൊലപാതകം സിപിഎം തേച്ചുമായ്ച്ചു കളയാൻ ശ്രമിച്ചപ്പോൾ കോൺഗ്രസ് നടത്തിയ പോരാട്ടവും ഇതിലുണ്ട്. പി.ടി.ചാക്കോയാണു ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.