Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുകൂല തീരുമാനമില്ലെങ്കിൽ സമരമെന്ന് ഐഎൻഎ

കൊച്ചി ∙ മിനിമം വേജസ് അഡ്വൈസറി ബോർഡിൽനിന്നു ന്യായമായ തീരുമാനമുണ്ടായില്ലെങ്കിൽ മേയ് 12 മുതൽ ശക്തമായ സമരം ആരംഭിക്കുമെന്ന് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (ഐഎൻഎ) അറിയിച്ചു. സുപ്രീം കോടതി നിർദേശിച്ച പ്രകാരമുള്ള ശമ്പള പരിഷ്കരണം നടപ്പാക്കാതെ അസോസിയേഷൻ പിൻമാറില്ല. 

മാറിമാറിവരുന്ന സർക്കാരുകൾ നഴ്സുമാരെ ചൂഷണത്തിന് ഇരയാക്കുന്ന സാഹചര്യമാണൊരുക്കുന്നത്. കേരളത്തിൽ നിലനിൽക്കുന്ന ട്രെയിനിങ് സംവിധാനം ഇതിന് ഉദാഹരണമാണെന്നു ജനറൽ സെക്രട്ടറി മുഹമ്മദ് ഷിഹാബ്, ജോയിന്റ് സെക്രട്ടറി സനിൽ സെബാസ്റ്റ്യൻ എന്നിവർ ആരോപിച്ചു. ട്രെയിനി സംവിധാനം സുപ്രീം കോടതി നിർദേശങ്ങൾക്ക് എതിരാണ്. സുപ്രീം കോടതി നിർദേശപ്രകാരമുള്ള ശമ്പളം മാത്രമേ ഐഎൻഎ അംഗീകരിക്കൂ എന്ന് അവർ പറഞ്ഞു.