Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശയാത്രയ്ക്കു ദിലീപിന് കോടതി അനുമതി

Dileep

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ ജാമ്യം ലഭിച്ച നടൻ ദിലീപിനു വിദേശത്തു പോവാൻ കോടതി താൽക്കാലിക അനുവാദം നൽകി. ദിലീപിന്റെ പുതിയ സിനിമയുടെ പ്രചാരണപരിപാടികൾക്കു വേണ്ടി ഈ മാസം 25 മുതൽ മേയ് നാലു വരെ ദുബായ്, സിംഗപ്പൂർ എന്നിവിടങ്ങൾ സന്ദർശിക്കാനാണ്, ഹർജി പരിഗണിച്ച അഡീ. സെഷൻസ് കോടതി അനുവാദം നൽകിയത്.

കേസിന്റെ വിചാരണ പൂർത്തിയാകുംവരെ കോടതിയുടെ അനുവാദമില്ലാതെ ദിലീപ് വിദേശത്തേക്കു പോവാതിരിക്കാൻ പാസ്പോർട്ട് തടഞ്ഞുവച്ച ശേഷമാണു ജാമ്യം അനുവദിച്ചിരുന്നത്. കേസിൽ ജാമ്യം ലഭിച്ചശേഷം വിദേശയാത്ര നടത്താൻ രണ്ടാം തവണയാണു ദിലീപ് കോടതിയുടെ അനുവാദം ചോദിക്കുന്നത്. കേസിൽ ജാമ്യം ലഭിച്ച അഭിഭാഷകർ അടക്കമുള്ള പ്രതികളുടെ പാസ്പോർട്ടുകളും കോടതി തടഞ്ഞിട്ടുണ്ട്. വിചാരണനടപടികൾക്കു വേണ്ടി മേയ് 21നാണു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി കേസ് വീണ്ടും പരിഗണിക്കുക.

related stories