Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണം: ചെന്നിത്തല

ramesh-chennithala-and--pinarayi-vijayan

ന്യൂഡൽഹി ∙ വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ സിബിഐ അന്വേഷണം നടത്തണമെന്നും തികഞ്ഞ പരാജയമെന്നു തെളിയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര മന്ത്രിസ്ഥാനം ഒഴിയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സിബിഐയുടെ അന്വേഷണത്തിൽ സിപിഎമ്മിന്റെ പങ്കും പരിശോധിക്കണം.

പോസ്റ്റ്മോർട്ടത്തിനു ശേഷം മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നതു കേട്ടുകേൾവിയില്ലാത്ത നടപടിയാണ്. തെളിവു നശിപ്പിക്കാൻ തീവ്രശ്രമം നടന്നു കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. നിരപരാധിയെ മർദിച്ചു കൊന്നത് മാപ്പർഹിക്കാത്ത കുറ്റമാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഇടതു സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇത്തരം അതിക്രമങ്ങൾ വർധിക്കുകയാണ്. ഇതെക്കുറിച്ചുള്ള പരാതികൾ അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

related stories