Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെട്രോ സർവീസുകൾ പുനരാരംഭിച്ചു

Kochi Metro

കൊച്ചി∙ കലൂരിൽ മെട്രോ തൂണിനു സമീപം കെട്ടിടം ഇടിഞ്ഞുവീണതിനെത്തുടർന്നു നിർത്തിവച്ച മെട്രോ സർവീസ് പുനരാരംഭിച്ചു. മെട്രോ ലൈനിനോടു ചേർന്ന് നിർമാണത്തിലിരുന്ന കെട്ടിടം 15 അടി ആഴത്തിലേക്കാണു താഴ്ന്നുപോയത്. മെട്രോ തൂണുകൾക്കു ബലക്ഷയം ഇല്ലെന്ന് ഇന്നലെ നടത്തിയ പരിശോധനയിൽ വ്യക്തമായി. 

രാവിലെതന്നെ യാത്രക്കാരില്ലാതെ ട്രെയിൻ ഓടിച്ചു പരിശോധന നടത്തി. രണ്ടോടെയാണു ട്രെയിൻ ഗതാഗതം പുനരാരംഭിച്ചത്. മെട്രോ തൂണുകൾക്ക് 40 അടി ആഴത്തിൽ പൈലിങ് ഉണ്ട്.