Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്രകാരി ദുർഗമാലതിയുടെ വീടിനു നേരെ കല്ലേറ്

പട്ടാമ്പി∙ ജമ്മുവിലെ കഠ്‌വയിൽ  പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെതിരെ ചിത്രം വരച്ച് പ്രതിഷേധിച്ച ചിത്രകാരി ദുർഗമാലതിയുടെ വീടിനു നേരെ ആക്രമണം. വ്യാഴാഴ്ച രാത്രി മുതുതല പറക്കാടുള്ള വീട്ടിലേക്ക് നടന്ന കല്ലേറിൽ മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ചില്ല് തകർന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ച് സൂചനലഭിച്ചതായി പൊലീസ് പറഞ്ഞു. ദുർഗമാലതി വരച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ചിലകേന്ദ്രങ്ങളിൽ നിന്ന് പ്രതിഷേധമുണ്ടായിരുന്നു. ഫോണിൽ വധഭീഷണി ഉണ്ടായതോടെ പൊലീസിൽ പരാതി നൽകി. 

ദുർഗയുടെ വീട്ടിലെത്തി ഭീഷണിയെക്കുറിച്ച് അന്വേഷണം നടത്തിയ ഷൊർണൂർ ഡിവൈഎസ്പി  സ്ഥലത്ത്‌ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.