Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊല്ലത്ത് ട്രാക്കിൽ നിർമാണം: ട്രെയിൻ ഗതാഗത നിയന്ത്രണം

railway track

കോട്ടയം ∙ ശാസ്താംകോട്ടയ്ക്കും പെരിനാടിനും മധ്യേ ട്രാക്കിൽ നിർമാണം നടക്കുന്നതിനാൽ ഇന്നു ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. 

∙ കോട്ടയം വഴിയുള്ള 56391 എറണാകുളം – കൊല്ലം പാസഞ്ചർ കായംകുളത്തു യാത്ര അവസാനിപ്പിക്കും. 

∙ ആലപ്പുഴ വഴിയുള്ള 66309 എറണാകുളം – കൊല്ലം മെമു കായംകുളത്ത് യാത്ര അവസാനിപ്പിക്കും. 

∙ 56394 കൊല്ലം – കോട്ടയം പാസഞ്ചർ നാളെ രാവിലെ 9.30നു കായംകുളത്തുനിന്നാകും യാത്ര തുടങ്ങുക. 

∙ 16343 തിരുവനന്തപുരം സെൻട്രൽ – മധുര ജംക്‌ഷൻ അമൃതാ എക്സ്പ്രസ് 20 മിനിറ്റ് പെരിനാട് സ്റ്റേഷനിൽ പിടിച്ചിടും. 

∙ 19260 ഭാവ്‌നഗർ – കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് 60 മിനിറ്റ് ശാസ്താംകോട്ടയിൽ പിടിച്ചിടും. 

∙ 66308 കൊല്ലം – എറണാകുളം മെമു ഇന്നുമുതൽ മേയ് അഞ്ചു വരെ ഒരു മണിക്കൂർ വൈകി 12.35നേ കൊല്ലത്തുനിന്നു പുറപ്പെടൂ. 

∙ 56387 എറണാകുളം – കായംകുളം പാസഞ്ചർ ഇന്നുമുതൽ മേയ് അഞ്ചുവരെ 45 മിനിറ്റ് വൈകി എറണാകുളത്തുനിന്ന് 12.45നേ പുറപ്പെടൂ.