Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിഗയുടെ ബന്ധുക്കൾ തന്നെ കാണാൻ‍ താൽപര്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം∙ തലസ്ഥാനത്തു കാണാതായ വിദേശ വനിത ലിഗയുടെ ബന്ധുക്കൾ തന്നെ കാണാൻ ഒരു ഘട്ടത്തിലും താൽപര്യം പ്രകടിപ്പിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലിഗയുടെ മരണം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. സ്വാഭാവികമായും സഹോദരിക്ക് ഉത്കണ്ഠ കാണും. അവർ മുഖ്യമന്ത്രിയുടെ ഓഫിസിൽ വരികയും അവിടെയുള്ളവർ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്തു. അന്നു തന്നെ ഡിജിപിയുമായി സംസാരിച്ചു. അവർക്കു പൊലീസ് ക്ലബ്ബിൽ താമസ സൗകര്യവും സുരക്ഷയും ഒരുക്കി. അവർ വരുന്ന സമയത്തു താൻ ഓഫിസിൽ ഇല്ലായിരുന്നു. അതിനാൽ കാണാൻ സാധിച്ചില്ല. അവർക്കു തന്നെ കാണാൻ താൽപര്യമുണ്ടായിരുന്നുവെങ്കിൽ അതിന് എന്താണു തടസ്സമെന്നു മുഖ്യമന്ത്രി ചോദിച്ചു.

നിയമസഭയിലോ സെക്രട്ടേറിയറ്റിലെ ഓഫിസിലോ തന്നെ കാണാൻ ഒരിക്കൽ പോലും അവർ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. എന്നിട്ടും കാണാൻ അവസരം നൽകിയില്ലെന്നു ചിലർ പ്രചരിപ്പിക്കുകയാണ്. ഇതിൽ വാസ്തവമില്ല. ഇന്ത്യയിൽ വിനോദസഞ്ചാരികൾക്ക് ഏറ്റവുമധികം സുരക്ഷിതത്വമുള്ള സ്ഥലമാണു കേരളം. അതിനാൽ തന്നെ, ലിഗയുടെ മരണം ടൂറിസത്തിനു തിരിച്ചടിയാകുമെന്ന പ്രചാരണം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

related stories