Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദി സ്ഥാനപതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം∙ ഇന്ത്യയിലെ സൗദി അംബാസഡർ ഡോ.സൗദ് ബിൻ മുഹമ്മദ് അൽ സാദി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിൽ ടൂറിസം, ഐടി, പെട്രോകെമിക്കൽ മേഖലകളിലെ നിക്ഷേപസാധ്യത യോഗം ആരാഞ്ഞു. സൗദിയിൽ നഗരവികസനം, ഐടി മേഖലകളിൽ പുതിയ ഒട്ടേറെ വികസന പദ്ധതികൾ നടപ്പാക്കാനിരിക്കെ മലയാളികൾക്കു കൂടുതൽ തൊഴിലവസരം കിട്ടുമെന്നു ഡോ. സൗദ് പറഞ്ഞു.

നിർദിഷ്ട പ്രവാസി ചിട്ടി ശരീയത്ത് നിയമങ്ങൾക്കു വിധേയമായി നടപ്പാക്കാനാകുമെന്നും ഇതിന്റെ വിശദാംശങ്ങൾ മന്ത്രാലയത്തിനു സമർപ്പിക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു. മലയാളികൾക്കു സൗദി അറേബ്യ ജന്മദേശം പോലെ പ്രിയപ്പെട്ടതാണെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ഉപഹാരം അദ്ദേഹം സമ്മാനിച്ചു. ഹൈക്കമ്മിഷനിലെ ഫസ്റ്റ് സെക്രട്ടറി മജീദ് അൽ ഹസബി, ചീഫ്‌ സെക്രട്ടറി പോൾ ആന്റണി, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

related stories