Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്മതീർഥക്കുളം: സ്റ്റേ നൽകാതെ സുപ്രീം കോടതി

Padmatheertham

ന്യൂഡൽഹി∙ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പത്മതീർഥക്കുളത്തിന്റെ നവീകരണം സ്റ്റേ ചെയ്യണമെന്ന ആവശ്യം പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസ് രാധാകൃഷ്ണൻ കമ്മിറ്റിയെ സമീപിക്കാൻ ഹർജിക്കാരോടു ജസ്റ്റിസ് ആർ.കെ.അഗർവാൾ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

നവീകരണം നടത്തുന്ന നിർമിതികേന്ദ്രം പത്മതീർഥത്തിനു സമീപത്തെ പൈതൃക നിർമിതികൾ നശിപ്പിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ഇൻഡിക് കളക്ടീവ് ട്രസ്റ്റാണു കോടതിയെ സമീപിച്ചത്.

related stories