Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർവതി ദേവിയുടെ പിഎസ്‌സി അംഗത്വം: ഗവർണർക്കു പരാതി നൽകി

തിരുവനന്തപുരം∙ ഹൈദരാബാദിലെ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ആർ.പാർവതി ദേവിയെ പിഎസ്‌സി അംഗത്വത്തിൽനിന്നു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റ് എസ്.സുരേഷിന്റെ നേതൃത്വത്തിൽ ബിജെപി സംഘം ഗവർണർക്കു പരാതി നൽകി.

പിഎസ്‌സി അംഗങ്ങൾ പാലിക്കേണ്ട പെരുമാറ്റച്ചട്ടത്തിന്റെ ഗുരുതരമായ ലംഘനം നടത്തിയെന്നാണ് ആരോപണം.