Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീലക്കുറിഞ്ഞി: ഉപസമിതി റിപ്പോർട്ട് നടപ്പാക്കുമെന്ന് പിണറായി

അടിമാലി ∙ നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതിയിൽ വെള്ളം ചേർക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും ഇതു സംബന്ധിച്ചു റവന്യു – വനം – വൈദ്യുതി മന്ത്രിമാരുടെ ഉപസമിതി റിപ്പോർട്ട് പൂർണമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാരവയ്ക്കാൻ ആരും മെനക്കെടേണ്ടതില്ലെന്ന്, പരിസ്ഥിതി സംരക്ഷണത്തിനായി അതീവ താൽപര്യം കാണിക്കുന്നവർക്കു മുഖ്യമന്ത്രി ഉപദേശം നൽകി.

ഇടുക്കി ജില്ലയിലെ സാധാരണ കൃഷിക്കാരുടെ അധ്വാനത്തെ വിലമതിക്കുന്ന, കൃഷിക്കാർക്കും കർഷകർക്കും ഒപ്പം നിൽക്കുന്ന സർക്കാരാണ് എൽഡിഎഫിന്റേത്. ജില്ലയിലെ കുടിയേറ്റ കർഷകർ ഏതു ഗണത്തിൽപെട്ടവരാണെങ്കിലും സർക്കാർ പൂർണമായി സംരക്ഷിക്കുമെന്നു പിണറായി പറഞ്ഞു.

related stories