Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രിയെ അഭിനന്ദിച്ച് കണ്ണന്താനം

Alphons Kannanthanam

ന്യൂഡൽഹി ∙ വിനോദസഞ്ചാര വ്യവസായത്തെ ഹർത്താലിൽനിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനെ പിന്തുണച്ചും അഭിനന്ദിച്ചും കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി അൽഫോൻസ് കണ്ണന്താനം കത്തയച്ചു. ഹർത്താൽ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെ പ്രതിഛായയ്ക്ക് മങ്ങലേൽപിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പിണറായിയുടെ നിർദേശത്തിനു കേന്ദ്രസർക്കാരിന്റെ പൂർണപിന്തുണ മന്ത്രി അറിയിച്ചു.

related stories