Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒസിവൈഎം രാജ്യാന്തര സമ്മേളനം 11 മുതൽ തിരുവനന്തപുരത്ത്

തിരുവല്ല ∙ ഒ‍ാർത്ത‍ഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം (ഒസിവൈഎം) 82–ാം രാജ്യാന്തര സമ്മേളനം 11 മുതൽ 13 വരെ തിരുവനന്തപുരം ഹോളി ട്രിനിറ്റി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.

11ന് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവാ അധ്യക്ഷത വഹിക്കും. വിവിധ സമ്മേളനങ്ങളിൽ‌ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, കെ. മുരളീധരൻ എംഎൽഎ, മുല്ലക്കര രത്നാകരൻ എംഎൽഎ, ഫാ. ഡോ. ഒ. തോമസ്, സൂര്യ കൃഷ്ണമൂർത്തി, ദിവ്യ എസ്. അയ്യർ, അനൂപ് കൈപ്പള്ളിൽ, റവ. സാം ലൂക്കോസ്, എസ്. സുഗതൻ എന്നിവർ ക്ലാസിനും ചർച്ചയ്ക്കും നേതൃത്വം നൽകും. ‘ക്രിസ്തുവിൽ വേരൂന്നി വളരുക’ എന്നതാണ് ചിന്താവിഷയം.

ഒ‍ാർത്തഡോക്സ് സഭയുടെ വിവിധ ഭദ്രാസനങ്ങളിൽനിന്ന് അറുനൂറോളം പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ജനറൽ സെക്രട്ടറി ഫാ. അജി കെ. തോമസ് എന്നിവർ പറഞ്ഞു.