Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗവ. ജീവനക്കാർക്ക് ഒരു വർഷമായി ക്ഷാമബത്ത വർധനയില്ല

Empty

തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു വർഷമായി ക്ഷാമബത്ത വർധന ലഭിക്കുന്നില്ല. ഇപ്പോൾ മൂന്ന് ശതമാനം ബത്ത കുടിശികയാണ്. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണു പണം നൽകാൻ കഴിയാത്തതെന്നാണ് അധികൃതരുടെ വിശദീകരണം.

ജീവനക്കാർക്ക് അവസാനമായി ക്ഷാമബത്ത വർധന ലഭിച്ചത് 2017 ഏപ്രിൽ 26 നാണ്. അതിനുശേഷം ജൂലൈയിലും 2018 ജനുവരിയിലുമായി 3% ബത്ത അനുവദിച്ചു. എന്നാൽ ഇതുവരെ അതു നൽകിയിട്ടില്ല. സർക്കാർ ജീവനക്കാർക്ക് ഇപ്പോൾ ആകെ ലഭിക്കുന്ന ക്ഷാമബത്ത 14% ആണ്.

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം 2014 ലാണ് നടന്നത്. അഞ്ചു വർഷത്തിലൊരിക്കൽ എന്ന മാനദണ്ഡപ്രകാരം അടുത്ത ശമ്പള പരിഷ്കരണം നടക്കേണ്ടത് 2019 ലാണ്. കഴിഞ്ഞ ശമ്പളപരിഷ്കരണ സമയത്ത് 86% ക്ഷാമബത്ത ഉണ്ടായിരുന്നു. അതിൽ 80% ശമ്പളത്തിൽ ലയിപ്പിച്ചു.