Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിയെ തോൽപിക്കാൻ കോൺഗ്രസിനു വോട്ട് ചെയ്തേക്കും: എം.എം.മണി

mm-mani

കാരയ്ക്കാട് (ചെങ്ങന്നൂർ) ∙ ഇടതുപക്ഷം കോൺഗ്രസുമായി ചേർന്നു മുന്നണിയുണ്ടാക്കില്ലെങ്കിലും ബിജെപിയെ തോൽപിക്കാൻ ചിലപ്പോൾ കോൺഗ്രസിനു വോട്ട് ചെയ്തേക്കുമെന്നു മന്ത്രി എം.എം.മണി. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതെ നോക്കുമെന്ന് പാർട്ടി കോൺഗ്രസിലെ പ്രമേയം വ്യക്തമായി പറയുന്നുണ്ട്. രാജ്യത്തു സിപിഎം കുറച്ചിടത്തേ മത്സരിക്കുന്നുള്ളൂ. ഒരു സ്ഥലത്തു പാർട്ടിക്ക് ആയിരം വോട്ടുണ്ടെന്നിരിക്കട്ടെ. അവിടെ ബിജെപിയെ തോൽപിക്കാൻ കഴിയുന്ന സ്ഥാനാർഥിക്കു വോട്ട് ചെയ്യും; അതു കോൺഗ്രസായാലും. അതാണു നിലപാട്. കോൺഗ്രസുമായി കൂടണമെന്നു പറയുന്നവരുണ്ടാവും. അവർ കൂടിക്കോട്ടെ, വിരോധമില്ല–എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്റെ പ്രചാരണത്തിനായി കുടുംബ സംഗമങ്ങളിൽ പ്രസംഗിക്കവെ എം.എം.മണി പറഞ്ഞു.