Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള എക്സ്പ്രസ് ഇനിമുതൽ എറണാകുളം നോർത്ത് വഴി

കൊച്ചി ∙ തിരുവനന്തപുരം - ന്യൂഡൽഹി - തിരുവനന്തപുരം കേരള എക്സ്പ്രസിന്റെ ഇരു ദിശയിലുമുള്ള സർവീസുകൾ എറണാകുളം ടൗൺ സ്റ്റേഷൻ (നോർത്ത്) വഴിയാക്കുന്നു. നിലവിൽ തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ എറണാകുളം ജംക്‌ഷൻ (സൗത്ത്) വഴിയും ഡൽഹിയിലേക്കുള്ളത് ടൗൺ വഴിയുമാണ് പോകുന്നത്. രണ്ടു ട്രെയിനും ഏതെങ്കിലും ഒരു സ്റ്റേഷൻ വഴിയാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച എത്തുന്ന ന്യൂഡൽഹി – തിരുവനന്തപുരം കേരള എക്സ്പ്രസ് മുതലാണു ടൗൺ സ്റ്റേഷൻ വഴിയുള്ള മാറ്റം. ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഓഗസ്റ്റ് 22 വരെയാണ് സ്റ്റേഷൻ മാറ്റമെങ്കിലും ക്രമീകരണം സ്ഥിരപ്പെടുത്താനാണു സാധ്യത. സൗത്തിലെ എൻജിൻ മാറ്റം ഒഴിവാകുന്നതോടെ കേരള അര മണിക്കൂർ സമയം ലാഭിക്കും. 

സമയം

എറണാകുളം ടൗൺ സ്റ്റേഷനിൽ കേരള എക്സ്പ്രസ് എത്തുന്ന സമയം: തിരുവനന്തപുരം - ന്യൂഡൽഹി കേരള (12625) വൈകിട്ട് 3.45ന് എത്തി 3.50 ന് പുറപ്പെടും. ന്യൂഡൽഹി - തിരുവനന്തപുരം കേരള (12626) രാവിലെ 9.55ന് എത്തി 10.00നു പുറപ്പെടും.