Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫസൽ വധം: കോടിയേരിയുടെ പങ്ക് അന്വേഷിക്കണമെന്നു രമേശ്

Ramesh Chennithala, Kodiyeri Balakrishnan

ചെങ്ങന്നൂർ ∙ ഫസൽ വധക്കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് സിബിഐ ഡയറക്ടർക്കു കത്തു നൽകിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിന്റെ രാഷ്ട്രീയ പ്രതികാരമാണു കൊലയ്ക്കു പിന്നിൽ.

കേസ് ആദ്യം അന്വേഷിച്ച സിഐ രാധാകൃഷ്ണനിൽ നിന്ന് അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയതു സ്ഥലം എംഎൽഎയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരിയുടെ സമ്മർദം കൊണ്ടാണ്. കോടിയേരിയുടെ ഇടപെടൽ അന്വേഷണത്തെ ബാധിച്ചപ്പോഴാണു ഫസലിന്റെ കുടുംബാംഗങ്ങൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതും തുടർന്നു കേസ് സിബിഐക്കു കൈമാറിയതും. എന്നാൽ മുൻ അന്വേഷണ ഉദ്യേഗസ്ഥനായ ഡിവൈഎസ്പി രാധാകൃഷ്ണൻ ഇപ്പോൾ നടത്തിയ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണ്.

മാത്രമല്ല ഇതേ തുടർന്നു സിപിഎം പ്രവർത്തകനായ സലിം, ബിജെപി പ്രവർത്തകനായ വൽസരാജക്കുറുപ്പ് എന്നിവർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. ഇവർ കേസിൽ സിപിഎം നേതാക്കളുടെ പങ്കിനെ കുറിച്ച് പൊലീസിനു വിവരങ്ങൾ നൽകിയവരാണ്. ഈ പശ്ചാത്തലത്തിൽ മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പങ്കും സിബിഐ അന്വേഷണത്തിന്റെ പരിധിയിൽ വരണമെന്നു രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.