Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഐ നിർവാഹക സമിതി: ദിവാകരനും ചന്ദ്രനും മാറ്റമില്ല; സുനിൽകുമാർ പുറത്ത്

cpi-vasantham-chandran-suneer പി.വസന്തം, എ.കെ.ചന്ദ്രൻ, പി.പി.സുനീർ

തിരുവനന്തപുരം ∙ സിപിഐ നിർവാഹക സമിതിയിൽനിന്നു മന്ത്രി വി.എസ്.സുനിൽകുമാർ, കമല സദാനന്ദൻ, വി.ബി.ബിനു, പി.കെ.കൃഷ്ണൻ എന്നിവർ പുറത്തായി. ഒഴിവാക്കപ്പെട്ടവരെല്ലാം കെ.ഇ.ഇസ്മായിൽ പക്ഷക്കാരാണ്. നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സി.ദിവാകരൻ എംഎൽഎയെയും സി.എൻ.ചന്ദ്രനെയും നിലനിർത്തി.

rajaji-mathew-thomas രാജാജി മാത്യു തോമസ്

നിർവാഹക സമിതിയിൽ പുതുമുഖങ്ങളായി ഉൾപ്പെടുത്തിയതു പി.വസന്തം, രാജാജി മാത്യു തോമസ്, എ.കെ.ചന്ദ്രൻ, പി.പി.സുനീർ എന്നിവരെയാണ്. ഇവരെല്ലാം കാനം രാജേന്ദ്രൻ പക്ഷക്കാരാണ്. അസിസ്റ്റന്റ് സെക്രട്ടറിമാരായി കെ.പ്രകാശ് ബാബുവും സത്യൻ മൊകേരിയും തുടരും. പ്രകാശ് ബാബു മൂന്നാം തവണയും മൊകേരി രണ്ടാം തവണയുമാണ് അസി. സെക്രട്ടറിമാരാകുന്നത്. കെ.ആർ.ചന്ദ്രമോഹനനാണു ട്രഷറർ. സി.പി.മുരളിയാണു കൺട്രോൾ കമ്മിഷൻ ചെയർമാൻ.

ജെ.ഉദയഭാനു സെക്രട്ടറി. കെ.പി.രാജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കൗൺസിൽ തിരഞ്ഞെടുത്ത 21 അംഗ നിർവാഹക സമിതിയിലെ മറ്റ് അംഗങ്ങൾ: കാനം രാജേന്ദ്രൻ, കെ.പ്രകാശ് ബാബു, സത്യൻ മൊകേരി, മന്ത്രി ഇ.ചന്ദ്രശേഖരൻ, കെ.പി.രാജേന്ദ്രൻ, സി.എൻ.ജയദേവൻ എംപി, ജെ.ചിഞ്ചുറാണി, എൻ.രാജൻ, സി.എ.കുര്യൻ, ടി.പുരുഷോത്തമൻ, വി.ചാമുണ്ണി, കെ.രാജൻ എംഎൽഎ, കെ.ആർ.ചന്ദ്രമോഹനൻ, മുല്ലക്കര രത്നാകരൻ എംഎൽഎ, പി.പ്രസാദ്. കൺട്രോൾ കമ്മിഷൻ ചെയർമാനെന്ന നിലയിൽ സി.പി.മുരളിയും നിർവാഹക സമിതിയിൽ അംഗമാകും. പി.പി.സുനീറിനു പകരം മലപ്പുറം ജില്ലാ സെക്രട്ടറിയായി പി.കെ.കൃഷ്ണദാസിനെ നിയോഗിക്കാൻ തീരുമാനിച്ചു.