Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂനമർദം ശക്തിപ്പെടുന്നു; ഇന്നു മത്സ്യബന്ധനം ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

Low-Pressure-Cyclonic-Cirulation-Weather-Climante-Sea

തിരുവനന്തപുരം∙ അറബിക്കടലിൽ ലക്ഷദ്വീപിനും അറേബ്യൻ ഉപദ്വീപിനും സമീപം ന്യൂനമർദം ശക്തി പ്രാപിക്കുന്നതിനാൽ ഈ ഭാഗത്ത് ഇന്നു രാത്രി വരെ മത്സ്യബന്ധനം ഒഴിവാക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇന്നലെ രാത്രിയോടെ ന്യൂനമർദം ശക്തി പ്രാപിച്ചു യെമൻ ഭാഗത്തേക്കു നീങ്ങി. ഇന്ത്യൻ തീരങ്ങളെ ബാധിക്കാനിടയില്ലെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും സംസ്ഥാനത്തു ശക്തമായ മഴ തുടരും. ഏഴു മുതൽ 11 സെന്റിമീറ്റർ മഴ വരെ ലഭിക്കാം.